മത്സ്യബന്ധന ഹാർബറിന്റെ മൂന്നാം ഘട്ട പ്രവൃത്തികൾക്കായി തുക അനുവദിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

താനൂർ മത്സ്യബന്ധന ഹാർബറിന്റെ മൂന്നാം ഘട്ട പ്രവൃത്തികൾക്കായി തുക അനുവദിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. താനൂർ ഹാർബർ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വളരെ തൃപ്തികരമായ രീതിയിൽ തന്നെയാണ് ഹാർബറിന്റെ പ്രവൃത്തി നടക്കുന്നതെന്നും കൂടുതൽ സൗകര്യങ്ങൾ വരുന്നതോടെ താനൂരിലെ മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പ് തുക അനുവദിക്കുന്നതോടെ മികച്ച ഹാർബറാക്കി താനൂരിനെ മാറ്റുമെന്ന് മന്ത്രി വി അബ്ദുറഹിമാനും പ്രതികരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇