പുകയുയർന്ന ബോഗിയിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

താനൂർ ഗുഡ്സ് ട്രെയിനിന്റെ ബോഗിയിൽ നിന്നും പുകയുയർന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. ഞായറാഴ്ച പകലാണ് സംഭവം. തിരൂരിൽ നിന്നും പുറപ്പെട്ടപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ താനൂർ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയും ട്രെയിൻ താനൂർ സ്റ്റേഷനിൽ നിർത്തുകയും ചെയ്തു. കൽക്കരി കയറ്റിയ ബോഗിയിൽ നിന്നും പുക ഉയരുന്നത് ഫയർഫോഴ്സ് താത്കാലികമായി പരിഹരിക്കുകയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആവശ്യനടപടി സ്വീകരിക്കുന്നതിനു നിർദേശം നൽകി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷ്, വിനയശീലൻ, സജീഷ്കുമാർ, അബ്ദുൽ സലാം, ഹോം ഗാർഡ് രഞ്ജിഷ്കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.: .
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്. ബാപ്പു വടക്കയിൽ
+91 93491 88855