ഫയർ ആൻ്റ് റെസ്ക്യൂ ,ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു’

താനൂർ എമർജൻസി ടീം മലപ്പുറം KETകഴിഞ്ഞഅഞ്ചു വർഷകാലമായി കേരളത്തിലുടനീളം വിവിധ മേഖലകളിൽ സംഭവിച്ച പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും പകർച്ചവ്യാധികളിലും മറ്റു അത്യാഹിത സന്ദർഭങ്ങളിലും സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ട് അടിയന്തിര രക്ഷാപ്രവർത്തനങ്ങളിലും, ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും. സാമൂഹിക സേവനങ്ങളും ചെയ്തു വരുന്ന സന്നദ്ധ സേനയാണ് കെ.ഇ.ടി എമർജൻസി ടീം. അടിയന്തിര രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി റെസ്ക്യൂ അംഗങ്ങൾക്ക് ഫയർ ആന്റ് റെസ്ക്യൂ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. താനൂർ ഫയർ സ്റ്റേഷൻ അങ്കണത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ സാർ ഉദ്ഘാടനം നിർവഹിച്ചു സീനിയർ ഫയർ ഓഫീസേഴ്സ് വിനോദ് സാർ പ്രഭു ലാൽ സാർ എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് ഫിർദൗസ് മൂപ്പൻ, സെക്രട്ടറി വി.എം ബഷീർ, ട്രഷറർ ഹർഷദ് താനൂർ എന്നിവർ നേതൃത്വം നൽകി …

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇