റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള പിഴ ഇനി വീട്ടിലെത്തും*

**പെരിന്തൽമണ്ണ*: ഇന്ന് മുതൽ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള പിഴ ഇനി വീട്ടിലെത്തും. നിർമിതബുദ്ധിയുള്ള 49 ക്യാമറകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചതോടെയാണിത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, ട്രാഫിക് ലൈൻ തെറ്റിച്ച് വാഹനമോടിക്കൽ, രണ്ടിൽകൂടുതൽ പേർ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യൽ എന്നിവയ്ക്ക് പിഴ ഈടാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ കോട്ടയ്ക്കലിലെ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലാണ് എത്തുക. ഇവ ഉദ്യോഗസ്ഥർ പരിശോധിച്ചശേഷമാണ് വാഹനഉടമകൾക്ക് പിഴയടയ്ക്കാൻ നിർദേശം അയക്കുക. ആദ്യം എസ്.എം.എസ്. വഴി പിഴത്തുക ആർ.സി. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലെത്തും. ഏഴു ദിവസംവരെ ഓൺലൈൻ വഴി പിഴയടയ്ക്കാം. പിഴയടച്ചില്ലെങ്കിൽ കേസ് വെർച്വൽ കോടതിയിലേക്ക് കൈമാറും.2023 ഏപ്രിൽ ഒന്നുമുതലുള്ള നിയമലംഘനങ്ങൾ ജില്ലാ കൺട്രോൾ റൂമിൽ എത്തിയിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനം ഇന്നാണെങ്കിലും ഏപ്രിൽ ഒന്നുമുതലുള്ള നിയമലംഘനങ്ങൾക്ക് പിഴയീടാക്കാൻ സാധ്യതയുണ്ടെന്നാണ് കൺട്രോൾ റൂം ജീവനക്കാർ പറയുന്നത്. *ജില്ലയിൽ എ.ഐ. ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ*കൂട്ടുമൂച്ചി നടുവട്ടം കാരിപ്പറമ്പ, കാവിൽപടി എടപ്പാൾ പറമ്പിലങ്ങാടി പെരുന്തല്ലൂർ കടുങ്ങാത്തുകുണ്ട് കുട്ടിക്കലത്താണി, കോട്ടപ്പുറം പുലാമന്തോൾ താഴേപ്പാലം (തിരൂർ), ഓണപ്പുട കൊളത്തൂർ മൂന്നാക്കൽ അമ്മിണിക്കാട് (സ്കൂൾപടി), മാനത്തുമംഗലം നടക്കാവ് (താനൂർ), പെരിന്തൽമണ്ണ ജൂബിലി ജങ്‌ഷൻ (അങ്ങാടിപ്പുറം), പടപ്പറമ്പ് തടത്തിൽ വളവ് എടരിക്കോട് കൊടക്കൽ ചട്ടിപ്പറമ്പ് പുത്തൂർ പാലം പെരുന്തള്ളൂർ-2 മങ്കട (വെറുമ്പുലാക്കൽ), കൂട്ടിലങ്ങാടി നൂറാടി പാലം പരപ്പനങ്ങാടി കുറ്റാളൂർ കെ.കെ. ജങ്ഷൻ ബിയ്യം കോണോമ്പാറ (മേൽമുറി), മാറഞ്ചേരി കൊളത്തുപറമ്പ് (കോട്ടയ്ക്കൽ-മലപ്പുറം റോഡ്), കൊടക്കല്ല് (കുന്നുംപുറം), പാണ്ടിക്കാട് (പയ്യാപറമ്പ), വാഴപ്പാറപ്പടി തുറക്കൽ (മഞ്ചേരി), കാടപ്പടി (വള്ളുവമ്പുറം), ചങ്ങരംകുളം നെല്ലിപ്പറമ്പ് (മഞ്ചേരി), കോടങ്ങാട് (കോഴിക്കോട്-മലപ്പുറം റോഡ്)ആലുങ്ങൽ (പുളിക്കൽ), മൂച്ചികച്ചോല (നടുവത്ത്), ചെറുമൺ (എടവണ്ണ), അരീക്കോട്, എടവണ്ണപ്പാറ താഴെ ചന്തക്കുന്ന് (ജനതപ്പടി), പാലുണ്ട.*

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇