സൈക്കോ ത്രില്ലെർ ചിത്രമായ* വെറുപ്പ്* എന്ന ചിത്രത്തിന്റെ പൂജ കുറ്റിപ്പുറത്ത് നടന്നു

സൈക്കോ ത്രില്ലെർ ചിത്രമായ* വെറുപ്പ്* എന്ന ചിത്രത്തിന്റെ പൂജ കുറ്റിപ്പുറത്ത് നടന്നു . .പാപ്പരാസികൾ എന്ന സിനിമയ്ക്ക് ശേഷം മുനാസ് മൊയ്തീൻ കഥാ തിരക്കഥ സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് *വെറുപ്പ്* ക്ലബ് 10 ഫിലിംസിന്റെ ബാനറിൽ ഐ പി രാജലക്ഷ്മി ടീച്ചർ,വിഷ്ണു വി എം, മുബാഷിർ പട്ടാമ്പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൂജാ ചടങ്ങിന് നിലവിളക്ക് കൊളുത്തിയവർ.ശ്രി നാസർ മാനൂ, ഷാഫി തറയിൽ, നിർമ്മാതാവ് ജയശ്രി, സംവിധായകനായ ശ്രീനാഥ് ശിവ,നടനായ ശ്രീജിത്ത് വർമ്മ, മുനാസ് മൊയ്തീൻ, ഐപി രാജലക്ഷ്മി ടീച്ചർ, വിഷ്ണു, മുബാഷിർ പട്ടാമ്പി.തുടങ്ങിയവർ ആയിരുന്നു.വർഗീയ വംശ വിവേചനത്തിന്റെ ഛായകൂട്ടുമായി യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. മനുഷ്യരുടെ ഇടയിലുള്ള വംശീയ വേർതിരിവ് മൂലമുണ്ടാകുന്ന വെറുപ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം.മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ താര നിർണ്ണയം നടന്നുവരുന്നു. രാഹുൽ സിമല ഡി ഒ പി നിർവഹിക്കുന്നു. എഡിറ്റിംഗ് സിയാദ് റഷീദ്,ജോമോൻ. ലിറിക്സ് ബഷീർ മാറാഞ്ചേരി. സംഗീതം നിർഷിദ് നിന്നി . ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്രശർമ. കലാസംവിധാനം ധനരാജ് ബാലുശ്ശേരി. മേക്കപ്പ് ഷിജി താനൂർ.പ്രൊഡക്ഷൻ കൺട്രോളർ നിഷാന്ത് കെ ആർ. പ്രോജക്ട് ഡിസൈനർ നിഖിൽ. ദിവാകരൻ. മാർച്ച് അവസാന വാരം പൊള്ളാച്ചി, എടപ്പാൾ പരിസര പ്രദേശങ്ങളിൽ ഷൂട്ടിംഗ് ആരംഭിക്കും.പി ആർ ഒ എം കെ ഷെജിൻ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇