
ഇക്വഡോർ രണ്ട് ഗോളിന് മുന്നിൽ
ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ആതിഥേയരായ ഖത്തറിനെതിരേ ഇക്വഡോര്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുന്നില്‍. ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ഇതോടെ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടുന്ന ആദ്യ ഇക്വഡോര്‍ താരമെന്ന നേട്ടം എന്നെര്‍ വലന്‍സിയ സ്വന്തമാക്കി.പതിനാറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഇക്വാഡോർ മുന്നിലെത്തിയിരുന്നു. വലന്‍സിയയെ ബോക്‌സില്‍ വീഴ്ത്തിയ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബിന്റെ നടപടിയാണ് പെനാല്‍റ്റിക്ക് കാരണമായത്.പ്രതിരോധത്തിലൂന്നിയാണ് ഖത്തര്‍ ടീം. 5-3-2 എന്ന ഫോർമാറ്റാണ് ഖത്തറിന്റേത്. 4-4-2 എന്ന ഫോർമാറ്റിൽ ഇക്വഡോറും. ആദ്യ നിമിഷങ്ങളിൽ തന്നെ മുൻതൂക്കം സ്ഥാപിക്കാനാവും ഇരു ടീമുകളും ശ്രമിക്കുക. ഇറ്റലിക്കാരനായ ഡാനിയേൽ ഒർസറ്റോയാണ് കളി നിയന്ത്രിക്കുന്നത്.