
ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ബി.ടി.എസ് താരം ജംഗ് കുക്കിന്റെ പ്രകടനം
ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ബി.ടി.എസ് താരം ജംഗ് കുക്കിന്റെ തകർപ്പൻ പ്രകടനം. വെള്ളം വസ്ത്രം ധരിച്ച നർത്തകരോടൊപ്പം ‘ഡ്രീമേഴ്‌സ്’ എന്ന ഔദ്യേഗിക ഗാനമാണ് താരം അവതരിപ്പിച്ചത്.നാല് വർഷം കൂടുമ്പോൾ ഓരോ ലോകകപ്പും കൊണ്ടുവരുന്ന ശുഭാപ്തിവിശ്വാസമാണ് ഈ ഗാനം ഉയർത്തിക്കാട്ടുന്നത്. ടൂർണമെന്റ് മൈതാനത്തിനകത്തും പുറത്തും ആവേശം കൊണ്ടുവരുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ലോകകപ്പിന്റെ ഉദ്ഘാടന പ്രസംഗം നടത്തി.