KS E B യുടെ പെരുന്നാൾ സമ്മാനം.മൂന്നിയൂരിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി പാറക്കടവ് മുക്കത്താഴത്ത് ട്രാൻസ്ഫോർമർ ഉൽഘാടനം ചെയ്തു
.മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവ് തെക്കെപാടം ഏരിയയിൽ കാലങ്ങളായി അനുഭവപ്പെടുന്നവോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി KSEB സ്ഥാപിച്ച ട്രാൻസ്ഫോർമർ പ്രദേശത്തുകാർക്കുള്ള പെരുന്നാൾ സമ്മാനമായി ഉൽഘാടനം ചെയ്തു.പാറക്കടവ് തെക്കെപാടം മുക്കത്ത് താഴത്ത് K.S.E.B.തലപ്പാറ സെക്ഷന്റെ കീഴിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.നിരവധി വീട്ടുകാരാണ് വോൾട്ടേജ് ക്ഷാമത്താൽ ഇവിടെ പ്രയാസപ്പെട്ടിരുന്നത്.ട്രാൻസ്ഫോർമർ സ്ഥാപിതമായതോടെ ഈ പ്രദേശത്ത് വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി.നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ K.S.E.B തലപ്പാറ സെക്ഷൻ സബ് എൻജിനീയർ ജീന ഉൽഘാടനം ചെയ്തു.അഷ്റഫ് കളത്തിങ്ങൽ പാറ,വി.പി.ബാവ,വി.പി.കമ്മുക്കുട്ടി,സി.എം.ഷരീഫ് മാസ്റ്റർ,പി.ടി.ഹസ്രത്തലി,ചെറീദ് സി.എം,വി.പി.മജീദ്,ജാഫർ കെ.ടി,സൈനുൽ ആബിദ്,സി.എം.മജീദ്,സബ് എൻജിനീയർ പ്രശാന്ത്,ലൈൻമാൻ ശ്രീജിത്,സുനിൽ,വിജയ ഭാസ്കർ എന്നിവർ സംബന്ധിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
