കേരള കർഷക ഫെഡറേഷൻ പരിസ്ഥിതി ദിനാചരണം നടത്തി കർഷകരെ ആദരിച്ചു

മലപ്പുറം: ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ കേരള കർഷക ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷവും കർഷകരെ ആദരിക്കൽ ചടങ്ങും സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻകോട്ടുമല ഉൽഘാടനം ചെയ്തു. കർഷക ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കെ. നാസറലി അധ്യക്ഷത വഹിച്ചു. പ്രമുഖ കർഷകരായ കെ വേലായുധൻ,കെ ബാലചന്ദ്രൻ,മണ്ണേത്ത് കുട്ടൻ, കെ. മൊയ്തീൻ, കെ.ടി അപ്പു, സി.കെ ഹംസകോയ, എം. നൗഷാദ്, പി.സജീഷ്, എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പി.അബ്ദുൾ ഗഫൂർ, എൻ.വി മോഹൻദാസ്,പുനത്തിൽ രവീന്ദ്രൻ, പി.അബ്ദു, ബഷീർ വലിയാട്ട്,എം.ബി രാധാകൃഷ്ണൻ,പി.ടി ഹംസ, വിനോദ് പള്ളിക്കര, കെ.കെ നാരായണൻകുട്ടി,പി.വി സുജീഷ്, ഒ.ശാന്തകൂമാരി,സി.പി ബേബി, എം.പി ജയശ്രി, കെ.ഗീത, വി.കെ ബിന്ദു, എന്നിവർ പ്രസംഗിച്ചു.