കർഷകദിനം ആഘോഷിച്ചു.

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ കെ പി എ മജീദ് അവറുകൾ നിർവഹിച്ചു.ചടങ്ങിൽ കാർഷിക മേഖലയിൽ വൈദ്യം തെളിയിച്ച കർഷകരെ ആദരിച്ചു.കുഞ്ഞാലിക്കുട്ടി എംകെ, അയ്യപ്പൻ കേ ടി, ശോഭ മച്ചിയത്തു പടി, പ്രമോദ് കെ , സമീജ് കെ , ഹാറൂൺ എം, മിഥുൻ ബാല, ചൂലൻ പന്തലോടി, ഹൈദർ ഉ രുണ്ണിയൻ ,അബ്ദുള്ള അസീസ് , ബീരാൻകുട്ടി പൂക്കയിൽ ,സുബൈർ ചോലകുണ്ടൻ, ജനപ്രതിനിധികളായ ഫസീല, ബാബുരാജ് അജാസ് ,അരിമ്പ്ര മുഹമ്മദ് അലി എന്നിവരെ ആദരിച്ചു.തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇക്ബാൽ കല്ലിങ്ങൽ, ഇസ്മയിൽ സിപി, സോനാ രതീഷ്, സുഹറാബി സിപി, കാർഷിക വികസന സമിതി അംഗം ഭാസ്കരൻ ബി ,എന്നവർ ആശംസ അർപ്പിച്ചു.നഗരസഭ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി മനോജ് കുമാർ ടി, പാടശേഖരസമിതി ഭാരവാഹികൾ, എസ്ബിഐ ബാങ്ക് ഭാരവാഹികൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചുകൃഷി ഓഫീസർ ആരുണി പി എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അസിസ്റ്റൻറ് കൃഷി ഓഫീസർ സലീം ഷാ നന്ദി അർപ്പിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇