കുട്ടിക്കർഷക കൂട്ടായ്മയിൽ കർഷക ദിനം ആചരിച്ചു.”

തിരൂരങ്ങാടി: ചിങ്ങം 1 കർഷക ദിനത്തിൽ പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ കുട്ടികർഷക കൂട്ടായ്മ വിദ്യാലയാങ്കണത്തിൽ ഒത്തുകൂടി.മറഞ്ഞുകൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയെ കുരുന്നുകൾക്ക് കണ്ടറിയാനുള്ള അവസരമൊരുക്കുകയായിരുന്നു, ദിനാചരണത്തിന്റെ ലക്ഷ്യം.അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന പഴയ കാല കാർഷിക ഉപകരണങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.പ്രഥമാധ്യാപിക പി.ഷീജ കാർഷിക ദിന സന്ദേശം കൈമാറി.പ്രദേശത്തെ പ്രശസ്ത കർഷകനും മുൻ അധ്യാപകനുമായ കുട്ടൻ മാസ്റ്റർ വിദ്യാർത്ഥികൾക്ക് പഴയ കാല കൃഷി രീതികളെ കുറിച്ചും കാർഷിക ഉപകരണങ്ങളെ കുറിച്ചും ക്ലാസ് എടുത്തു.അധ്യാപകരായ സി.ശാരി,കെ.രജിത,സി.കെ അമാനി,ഇ.രാധിക,കെ.റജില,പി.സുഷിത എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇