ഓണ സമൃദ്ധി കർഷക ചന്തക്ക് തുടക്കമായി
2023-24 വർഷത്തെ നന്നമ്പ്ര കൃഷിഭവൻ ൻ്റെ ഓണ സമൃദ്ധി കർഷക ചന്തക്ക് ചെറുപാറ ടൗണിൽ തുടക്കമായി. ഓഗസ്റ്റ് 25 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന കർഷക ചന്ത നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പി. കെ. റഹിയനത്ത് ആഗസ്റ്റ് 25 ന് രാവിലെ 10 മണിക്ക് പച്ചക്കറി കിറ്റ് സമ്മാനിച്ചു ഉദ്ഘാടനം നിർവഹിച്ചു. കർഷകരിൽ നിന്നും നാടൻ പച്ചക്കറികളുടെ സംഭരണവും ഹോർട്ടികോർപ്പ് ഇൽ നിന്നുമുള്ള പച്ചക്കറികളുടെ വിപണനവും നടന്നുകൊണ്ടിരിക്കുന്നു. പ്രസ്തുത പരിപാടിയിൽ എല്ലാ വാർഡ് മെമ്പർ മാരും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പ്രതിനിധികളും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു. കൃഷി ഓഫീസർ ശ്രീമതി. സിനിജദാസ് സ്വാഗതം അറിയിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീമതി. രേണുക, കൃഷി അസിസ്റ്റൻ്റ്മാരായ ശ്രീമതി . ദർശന , ശ്രീമതി. രത്നമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇