യാത്രയയപ്പ് നൽകി
തിരൂർ::രാജസ്ഥാനിൽ വെച്ച് നടക്കുന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് നാഷണൽ ജാംബൂരി യിൽ പങ്കെടുക്കുന്നതിന് വേണ്ടി തീരുരങ്ങാടി വിദ്യഭ്യാസ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കുന്ന കുറ്റിപ്പാല ഗാർഡൻ വാലി സ്കൂൾ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്കും കണ്ടിജന്റ് ലീഡർമാരായ റിയാസുദ്ധിൻ സാറിനും ഉമാവതി ടീച്ചറിനും തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഭാരത് സ്കൗട്ട് സ്കൗട്ട് ഗൈഡ്, ജില്ലാ ഭാരവാഹികൾ, ലോക്കൽ അസോസിയേഷൻ പ്രതിനിധികൾ, മനേജ്മെന്റ് ഭാരവാഹികളായ എ . സി.കുഞ്ഞിമോൻ , കെ.പി. സൈതലവി ഹാജി. അധ്യാപകരായ – ഷെഫീഖ്, സമദ്, ബി.സിദ്ധീഖ്, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഗംഭീര യാത്രയയപ്പ് നൽകി -ജില്ലയിലെ വിവിധ സ്കൂളിലെ സ്കൗട്ട് ഗൈഡ് അധ്യാപകരായ – കെ. അൻവർ, ബഷിർ അഹമ്മദ്, ജയപ്രകാശ്, രമാഭായി, ഷെക്കീല , തുടങ്ങിയവരും ഉണ്ടായിരുന്നു –ഇത് രണ്ടാം തവണയാണ് റിയാസ് സാറിന്റെയും ഉമാവതി ടീച്ചറിന്റെയും നേതൃത്വത്തിൽ ഗാർഡൻ വാലി വിദ്യാർത്ഥികൾ ദേശീയ പരിപാടിയിൽ പങ്കെടുക്കുന്നത്- പത്ത് വർഷങ്ങൾക്ക് മുമ്പ് സ്‌റ്റേറ്റ് കാംപൂരി മത്സരത്തിൽ അന്നത്തെ ഗൈഡ് അധ്യാപിക റോഷ്ന വർഗീസ് ഇവിടെത്തെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായി ജാംബൂരി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും കണ്ടിജന്റ് ലീഡേർസിനും സംസ്ഥാന ഗ്രൂപ്പിലും ജില്ലാ ഗ്രൂപ്പിലും വിദ്യഭ്യാസ വകുപ്പിന്റെ വിവിധ ഗ്രൂപ്പിലും അഭിനന്ദനങ്ങളുടെ തീരാപ്രവാഹമായിരുന്നു