ഫാബ്രിക് ഡിസൈനിങ് :ശില്പശാല സംഘടിപ്പിച്ചു.

കുണ്ടൂർ :വുമൺ ഡെവലപ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. .കോളേജ് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് ആരംഭിച്ച ശില്പശാല കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഫ്ലോറിയറ്റ് ഇന്റർനാഷണൽ സ്കൂളിലെ ആർട്ട് ആൻഡ് ക്രാഫ്റ്റ് അധ്യാപികയായ ശ്രീമതി ഷീബ വിദ്യാർത്ഥിനികൾക്ക് ഫാബ്രിക് ഡിസൈനിങ് പരിശീലനം നൽകി.
കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് മേധാവി കെ.മുസ്തഫ അധ്യക്ഷനായ പരിപാടിയിൽ, വിവിധ വകുപ്പ് തലവന്മാരും ആശംസകൾ അറിയിച്ചു.
ശില്പശാലയുടെ സമാപന ചടങ്ങിൽ പെയിന്റിംഗ് ക്ലബ് കോർഡിനേറ്റർ ആയ സുബിനേഷ്,മാലതി(അസിസ്റ്റന്റ് പ്രൊഫസർ ഇൻ കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ്) തുടങ്ങിയവർ സംസാരിച്ചു.വുമൺ ഡെവലപ്പ്മെന്റ് സെൽ കോർഡിനേറ്റർ ജാബിറ ഫർസാന സ്വാഗതവും മുർഷിദ തസ്‌നി നന്ദിയും അറിയിച്ചു.