fbpx

എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരി പി.വത്സലയ്ക്ക്

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരി പി.വത്സലയ്ക്ക്. സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പി.വത്സലയ്ക്കു പുരസ്‌കാരം .നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിന് വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു. മുട്ടത്തുവര്‍ക്കി പുരസ്കാരം, കുങ്കുമം അവാര്‍ഡ്, സി.എച്ച്‌ അവാര്‍ഡ്, കഥ അവാര്‍ഡ്, പത്മപ്രഭ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.