ലൈസൻസിൻ്റെ കാലാവധി.

ലൈസൻസിൻ്റെ കാലാവധി അവസാനിച്ചതറിയാതെ ഒരു പാട് പേർ വാഹനമോടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്.
നിങ്ങൾ 2019 സപ്തംബർ 1ന് മുൻപാണ് ലൈസൻസ് എടുത്തത് എങ്കിൽ നിങ്ങൾക്ക് ഇരുപത് വർഷത്തേക്കോ അല്ലെങ്കിൽ 50 വയസ് ആകുന്നത് വരേ ക്കോ ഏതാണ് ആദ്യം അന്നുവരെയായിരിക്കും ലൈസൻസിൻ്റെ കാലാവധി ലഭിച്ചിരുന്നത്. ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ 3 വർഷത്തേക്ക് ആയിരുന്നു കാലാവധി.
എന്നാൽ ഇതു സംബന്ധിച്ച മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്ന 2019 സെപ്തംബർ ഒന്നിനു ശേഷം എടുത്തിട്ടുള്ള/ പുതുക്കിയിട്ടുള്ള ലൈസൻസ് ആണെങ്കിൽ കാലാവധി ഇനി പറയും പ്രകാരമായിരിക്കും.
1. മുപ്പത് വയസിനു താഴെയുള്ളവർക്ക് – നാൽപത് വയസാകുന്നതുവരെ
2. മുപ്പതിനും അമ്പതിനും ഇടയിൽ പ്രായമായവർക്ക് – പത്തു വർഷത്തേക്ക്.
3. അമ്പതിനും അമ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് – അറുപത് വയസു വരെ
4. അമ്പത്തിയഞ്ചിന് മുകളിൽ – അഞ്ചു വർഷം വീതം.
മീഡിയം/ഹെവി വാഹനങ്ങളാണെങ്കിൽ (Transport) 5 വർഷത്തേക്കാണ് കാലാവധി അനുവദിക്കുക.
കാലാവധി തീരുന്നതിന് ഒരു വർഷത്തിനകം പുതുക്കാവുന്നതാണ്.
കാലാവധി തീർന്നതിനു ശേഷമാണ് പുതുക്കുന്നത് എങ്കിൽ അപേക്ഷ അപ്രൂവ് ചെയ്യുന്ന തീയതി മുതൽ മാത്രമേ കാലാവധി പുനസ്ഥാപിച്ച് കിട്ടുകയുള്ളു.
കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് എടുത്ത് പാസായാൽ മാത്രമേ പുതുക്കി നൽകുകയുള്ളു
അപകടകരമായ വസ്തുക്കൾ കൊണ്ടു പോകുന്നതിനായി Hazardous ലൈസൻസ് ചേർക്കേണ്ടതും അതിൻ്റെ കാലാവധി 3 വർഷവുമാണ്.Explore more videos on Watch
Source

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇