സ്കൂൾ വാഹനങ്ങളിൽ അറ്റൻ്റർമാരുടെ ഉത്തരവാദിത്തങ്ങൾ

1.വാഹനത്തിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സൂക്ഷിക്കുക.
2. ലിസ്റ്റ് പ്രകാരം എല്ലാ കുട്ടികളും വാഹനത്തിൽ കയറി എന്നുറപ്പു വരുത്തുക.
3. വാഹനം സ്റ്റോപ്പ് എത്തിയാൽ ഡോർ തുറന്ന് കൊടുത്ത് കുട്ടികൾ കയറി ഡോറsച്ച് സീറ്റിലിരുന്നതിനു ശേഷം മാത്രം പോകാനുള്ള സിഗ്നൽ നൽകുക.
4. കാത്തു നിൽക്കുന്നത് റോഡിന് എതിർവശത്താണെങ്കിൽ അവരെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക.
5. അതുപോലെ ഇറക്കിയതിനു ശേഷവും റോഡിൻ്റെ എതിർവശത്തേക്ക് കുട്ടിയെ എത്തിച്ച ശേഷം മാത്രം വാഹനം മുന്നോട്ടെടുക്കാൻ അനുവദിക്കാവൂ.
6. ഏതെങ്കിലും സമയത്ത് പുറകിലോട്ടെടുക്കേണ്ടി വന്നാൽ ഇറങ്ങി പിറകുവശം തടസങ്ങൾ ഒന്നും തന്നെ ഇല്ല എന്നുറപ്പാക്കി ഡ്രൈവർക്ക് നിർദേശങ്ങൾ നൽകുക.
7. ഡ്രൈവിങ്ങിൻ്റെ ശ്രദ്ധ മാറ്റാൻ കാരണമാകുന്ന ഒരു പ്രവർത്തിയും കുട്ടികൾ ചെയ്യുന്നില്ല എന്നുറപ്പ് വരുത്തുക.
8. കുട്ടികളുടെ ബാഗ്, കുട എന്നിവ എടുത്തു നൽകുന്നതിന് സഹായിക്കുക.
9.കയ്യും തലയും പുറത്തിടുന്നില്ല എന്നുറപ്പാക്കുക.
10. ഡ്യൂട്ടിയുമായി ബന്ധപ്പെട്ടല്ലാതെ മൊബൈൽ ഫോണിൻ്റെ ഉപയോഗം വാഹനത്തിൽ പരമാവധി കുറയ്ക്കുക

Explore more videos on Watch


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

Source