താനൂർ സ്വദേശികളുടെ  പ്രവാസി കൂട്ടായ്മ ഖത്തറിൽ രൂപീകരിച്ചു

ഖത്തർ: താനൂർ നിയോജക മണ്ഡലം പ്രവാസികൂട്ടായ്മ Tanur Expats of Qatar എന്ന പേരിൽ ഖത്തറിൽ നിലവിൽ വന്നു. ഹിലാലിലെ ഇൻസ്പയർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.   പരിപാടിയിൽ 150 ഓളം ആളുകൾ പങ്കെടുത്തു. സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും വിശിഷ്ടാതിഥി ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ നിർവഹിച്ചു. മൂസ താനൂർ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ രൂപീകരണത്തിന് ജഹ്ഫർഖാൻ നേതൃത്വം നൽകി. പ്രഥമ പ്രസിഡന്റായി രതീഷ് കളത്തിങ്ങൽ ജനറൽ സെക്രട്ടറി നിസാർ പി, ട്രഷറർ ഉമർ മുക്താർ എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷംല ജഹ്ഫർ, ഷബീർ കെ, ഷാജി പി വി എന്നിവരെയും സെക്രട്ടറിമാരായി ഹസ്ഫർ റഹ്മാൻ പി ടി, ഷകീബ് വി, മുൻഷീർ മുസ്തഫ എന്നിവരെയും തെരെഞ്ഞെടുത്തു. പി ആർ ഒ ആയി എ എം അക്ബറിനെയും ലേഡീസ് കൺവീനർ ആയി അശ്വതി രതീഷിനെയും തെരെഞ്ഞെടുത്തു. സംഘടനയുടെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഹിഷാം തങ്ങൾ, മൻസൂർ, ഗിയാസ് ടി വി, ഷെഫീൽ, പ്രജേഷ്, ബാവ ദേവധാർ, യാസിർ, അൻവർ കുന്നുമ്മൽ, സമദ്, നൗഷാദലി, മുഫസിറ മുൻഷീർ എന്നിവരെയും തിരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇