താനൂർ തെയ്യാല മേൽപാല ജനകീയ സമിതിയുടെ വിപുലീകരണയോഗം നാളെ

താനൂർ : താനൂർ തെയ്യാല മേൽപാല ജനകീയ സമിതി സമാനമനസ്കരായകൂടുതൽ ആളുകളെ ഉൾപ്പെടുത്തി വിപുലീകരിക്കുന്നു. വിപുലീകരണയോഗം നാളെ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് താനൂർ വ്യാപാര ഭവനിൽ ചേരും. പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ ജനകീയ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും ഭാവി വികസനത്തിന്റെ സംവാദവും ലക്ഷ്യം വെച്ചാണ് വിപുലീകരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ കമ്പിക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്തു.ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാവുന്നതിനനുസരിച്ച് മാത്രമേ പാലംപ്രവൃത്തി സജ്ജീവമാവുന്നുള്ളൂ എന്നും കൂടുതൽ ജനങ്ങളുടെ ജാഗ്രത പ്രവൃത്തി തീരുന്നതിന് അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങളെ അണിനിരത്തി ജനകീയ സമിതി വിപുലീകരിക്കാനും നാടിന്റെ വികസനത്തിൽ താൽപര്യമുള്ള മുഴുവൻ ആളുകളെയും സമിതിയുമായി സഹകരിപ്പിക്കാനും തീരുമാനിച്ചത്. ചെയർമാൻ കുഞ്ഞൻ ബാവ ഹാജി അധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് ശെരീഫ്, സി.കെ സെമതലവി സംസാരിച്ചു.എം.എം നാസർ സ്വാഗതവും കുഞ്ഞുട്ടി നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇