fbpx

എവല്യൂഷന്‍ ഓഫ് മാര്‍ക്കറ്റിങ് 2023; ഫയ : 80 സെമിനാര്‍

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നോളജ് കമ്യൂണിറ്റി ഫയ: 80 സംഘടിപ്പിക്കുന്ന സെമിനാറില്‍ ഇത്തവണ എവല്യൂഷന്‍ ഓഫ് മാര്‍ക്കറ്റിങ് 2023 എന്ന വിഷയം ചര്‍ച്ചയാകും. ഇന്ന് (ഡിസംബര്‍ 14) വൈകിട്ട് 5.00 മണി മുതല്‍ ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിങ്ങിലെ ഫയ ഫ്‌ളോര്‍ ഓഫ് മാഡ്‌നസില്‍ നടക്കുന്ന സെമിനാറിന് ഫയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ രഞ്ജു ആര്‍ നേതൃത്വം നല്‍കും. മാര്‍ക്കറ്റിങ്ങ് 101, മാര്‍ക്കറ്റിങ് മൈന്‍ഡ്‌സെറ്റിന്റെ ആവശ്യകത, ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍, മാര്‍ക്കറ്റിങ്ങിന്റെ പുതിയ സാധ്യതകള്‍, മാര്‍ക്കറ്റിങ്ങില്‍ എങ്ങനെ മികവ് തെളിയിക്കാം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയാകും. രജിസ്‌ട്രേഷന്: https://faya-port80-98.eventbrite.com