:താനൂർ മണ്ഡലം മുസ്ലിം ലീഗ് എസ്ക്യൂട്ടീവ് ക്യാമ്പ് മിനി ഊട്ടിയിൽ ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു.

മുസ്ലിം ലീഗ് സമൂഹനന്മക്ക് വെളിച്ചമേകിയ പ്രസ്ഥാനം:ഇ.ടി.മുഹമ്മദ് ബഷീർതാനൂർ:സമൂഹത്തിന്റെ പൊതു താല്പര്യം സംരക്ഷിക്കുന്നതിലും അവകാശ പോരാട്ടങ്ങളിലും മുസ്ലിം ലീഗ് നടത്തി കൊണ്ടിരിക്കുന്ന ധീരോദാത്തമായ സമീപനം മാതൃകപരമാണെന്നും മുസ്ലിം ലീഗ് സമൂഹ നന്മക്ക് വെളിച്ചെമേകിയ പ്രസ്ഥാനമാണെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി അഭിപ്രായപ്പെട്ടു.താനൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി മിനി ഊട്ടിയിൽ ഹിൽഗർഡൻ റിസോട്ടിൽ നടത്തിയ എക്സിക്യൂട്ടീവ് ക്യാമ്പ് ഉൽഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ കക്ഷികൾക്ക് ശക്തി പകരാനുതകുന്ന പ്രവർത്തനങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ പങ്കാളികളാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എൻ.മുത്തുകോയ തങ്ങൾ അധ്യക്ഷനായി.മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ കർമ പദ്ധതികൾക്ക് രൂപം നൽകി.ക്യാമ്പ് കോ-ഒഡിനേറ്ററും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.റഷീദ്,മണ്ഡലം ജനറൽ സെക്രട്ടറി എം.പി.അഷ്റഫ്,മണ്ഡലം ട്രഷറർ കെ.സി.ബാവ,അഡ്വ:പി.പി.ഹാരിഫ്,വി.കെ.എം.ഷാഫി, കെ സൽമത്ത്, അഡ്വ:കെ.പി. സൈതലവി, ഷാഹിന നിയാസി,പി.പി.ഷംസുദ്ധീൻ,ടി.വി. കുഞ്ഞൻ ബാവ ഹാജി,നൂഹ് കരിങ്കപ്പാറ പ്രസംഗിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്
മാപ്പുവടക്കയിൽ
+91 93491 88855