സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വാക്സിന് നൽകി എറണാകുളം ജില്ല.
കൊച്ചി. സംസ്ഥാനത്ത് ഏറ്റവും കൂടുതല് പേര്ക്ക് കോവിഡ് വാക്സിന് നല്കി എറണാകുളം ജില്ല മുന്നില്. ഇതുവരെ ജില്ലയില്‍ ആകെ 18,32,065 പേരാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. 14,71,152 പേര് ആദ്യ ഡോസ് സ്വീകരിച്ചു. 3,60,913 പേര് രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. ഇന്ന് സര്ക്കാര് തെരഞ്ഞെടുത്ത 125 വാക്സിനേഷന് കേന്ദ്രങ്ങളിലും 10 സ്വകാര്യ കേന്ദ്രങ്ങളിലും ജനങ്ങള്ക്ക് വാക്സിന് ലഭ്യമായി.
ഇതുവരെ ആകെ 147 കെയര് ഹോമുകളിലായി 5545 പേര് വാക്സിന് സ്വീകരിച്ചു. ജില്ലയില് ഇതുവരെ നടത്തിയ 37 മെഗാ ക്യാമ്ബുകളിലായി 8930 പേര് വാക്സിന് സ്വീകരിച്ചു. 15 വാക്സിനേഷന് ക്യാമ്ബുകളാണ് ഇതര സംസ്ഥാന തൊഴിലാളികള്ക്ക് വേണ്ടി സംഘടിപ്പിച്ചത്.ഇതില് 3671 തൊഴിലാളികള് വാക്സിന് സ്വീകരിച്ചു