മൂന്നിയൂരിൽ ഭിന്നശേഷി ക്കാർക്കുള്ള ഉപകരണ നിർണയ ക്യാമ്പ് 19 ന് ശനിയാഴ്ച. സംഘടിപ്പിക്കും

മൂന്നിയൂർ പഞ്ചായത്ത് 2023-24 വാർഷികപദ്ധതിയായ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വാങ്ങൽ (Project no 8) ആദ്യഘട്ടമായ ഭിന്നശേഷി ഉപകരണം നിർണ്ണയ ക്യാമ്പ് 19/08/2023 ന് ശനിയാഴ്ച പഞ്ചായത്തു ഹാളിൽ വച്ചു നടത്തുന്നു.40%മോ അതിൽ കൂടുതലോ വൈകല്യമുള്ളവർക് പ്രായഭേദമന്യേ ക്യാമ്പിൽ പങ്കെടുക്കാം. മെഡിക്കൽ ബോർഡ്‌ അംഗീകരിച്ച ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി കൊണ്ട് വരണം. മുചക്ര വാഹനം 8 വർഷത്തിനുള്ളിൽ ലഭിച്ചവർക്ക് വീണ്ടും നൽകുന്നതല്ല. മുചക്രവാഹനം ജില്ലാപഞ്ചായത്തു വഴിയാണ് നൽകുന്നത്. അതിനാൽ ഈ പദ്ധതി വഴി നൽകുന്നില്ല. ജില്ലാ പാചയത്തിലേക്കു ലിസ്റ്റ് കൊടുക്കാൻ മാത്രമേ പറ്റുകയുള്ളൂ.ക്യാമ്പ് രാവിലെ 10:00 മുതൽ 1:00 വരെയാണ് .വാർഡ് 1 മുതൽ വാർഡ് 8 വരെ 9:30 മണി മുതൽ 11:00 വരെ. വാർഡ്9 മുതൽ വാർഡ്16 വരെ 11:00 മണി മുതൽ 12:00 മണി വരെ, വാർഡ്17 മുതൽ വാർഡ് 23 വരെ 12:00 മണി മുതൽ 1:00 വരെ… എല്ലാവരും സമയത്തു തന്നെ എത്താൻ ശ്രദ്ധിക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇