മൂന്നിയൂരിൽ ഭിന്നശേഷി ക്കാർക്കുള്ള ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയായ ഭിന്നശേഷി ക്കാർക്കുള്ള ഉപകരണങ്ങൾ വാങ്ങൽ പ്രോജക്ടിന്റെ ആദ്യഘട്ടമായ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

മൂന്നിയൂർ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് പേർ പകെടുത്തു .

മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സുഹ്റാബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിം കമ്മറ്റി ചെയർ പേഴ്സൺ ജാസ്മിൻ മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടിൽ, നൗഷാദ് തിരുത്തുമ്മൽ, അബ്ദുൾ സമദ്.പി.പി, ചാന്ത് അബ്ദുസ്സമദ്,സിദ്ധിഖ്.എം, അഷ്റഫ് കളത്തിങ്ങൽ പാറ, ഐ. സി. ഡി. എസ്. സൂപ്പർ വൈസർ ഹഫ്സത്ത് അടാട്ടിൽ പ്രസംഗിച്ചു

. ഐ.സി.ഡി. എസ്. സൂപ്പർ വൈസർ അബിജിത. എം. സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉണ്ണി നന്ദിയും പറഞ്ഞു.

തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ ഡോക്ടർ രാജഗോപാൽ, ഇ.എർ . ടി. വിഭാഗം ഡോ: നന്ദകുമാർ , ഓഡിയോളജിസ്റ്റ് മുഹമ്മദ് ഫവാസ് , വികലാംഗ കോർപ്പറേഷൻ കോ-ഓർഡിനേറ്റർ നിയാസ്, ടെക്നിഷ്യൻ ആസിഫ്, അശ്വന്ത് എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി.

റിപ്പോർട്ട്

അഷ്റഫ് കളത്തിങ്ങൽ പാറ

Comments are closed.