ശീമ കൊന്ന വാരാചരണത്തിൻ്റെ അറുപത്തി മൂന്നാം വാർഷികവും പരിസ്ഥിതി ദിന ബോധവത്‌കരണവും നടത്തി
തിരുന്നാവായ: കേരളത്തിലെ ആദ്യത്തെ ജൈവ വള ബോധവത്കരണ പരിപാടിയായ ശീമകൊന്ന വാരാചരണം നടന്നതിൻ്റെ അറുപത്തിമൂന്നാം വാർഷികവും, പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി യു എൻ ആഹ്വാന പ്രകാരം “ഒരെ ഒരു ഭൂമി” എന്ന പരിസ്ഥിതി ബോധവത്കരണവും പരിസ്ഥിതി സംഘടനയായ റി എക്കൗ നീളാ തീരത്ത് നടത്തി. റി എക്കൗ പ്രസിഡൻ്റ് സി കിളർ അധ്യക്ഷത വഹിച്ചു. പ്രഥമ കേരള സർക്കാർ 1958 ജൂൺ ആദ്യവാരത്തിൽ ജൈവ വളത്തിന് പ്രചാരണം നൽകി യാണ് ശീമ കൊന്ന വാരാചരണം നടത്തിയത്. 50 വർഷം മുൻമ്പ് ഖൈഫുൽ ഇസ്ലാം എന്ന തിരൂർ ബ്ളോക്ക് അഗ്രികൾച്ചറൽ ആഫീസറുടെയും പി കെ മൊയ്തീൻ കുട്ടി, പി കുഞ്ഞാപ്പ എന്നിവരുടെ നേതൃത്വത്തിൽ തിരുനാവായയിൽ നട്ട് വളർത്തിയത്. അവശേഷിക്കുന്ന 30 ശീമ കൊന്ന മരങ്ങൾക്ക് ആദരവ് നൽകി നടന്ന ചടങ്ങ് കെ പി അലവി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംഘം ജില്ലാ കോ ഓർഡിനേറ്റർ ലത്തി ഫ് കുറ്റിപ്പുറം, എംഡി ബി എഫ് എൽ സി സതിശ് ബാബു, മുളക്കൽ മുഹമ്മദാലി, ഫോറസ്റ്റ് വാച്ചർ അയ്യപ്പൻ, സിദ്ധീഖ് വെളളാടത്ത്, ഹനീഫ കരിമ്പനക്കൽ, ജനാർദനൻ മമ്പിളിയത്ത്, ഇബ്രാഹിം ടി, അബ്ദുൽ വാഹിദ് പല്ലാർ, ചിറക്കൽ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. നൈട്രജൻ്റെ അളവ് കുടുതൽ ഉള്ള ശീമ കൊന്ന ഇപ്പോൾ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് ഉപയോഗിക്കുന്നുണ്ട്.
ഫോട്ടോ: അര നൂറ്റാണ്ട് പിന്നിട്ട 30 ശീമകൊന്ന മരങ്ങളെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി റി എക്കൗ പ്രവർത്തകർ ആദരവ് നൽകുന്നു.