ആഗസ്റ്റ് ഏഴ് വരെ വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.
ദുബൈ | ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആഗസ്റ്റ് ഏഴു വരെ ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.
നേരത്തെ ജൂലൈ 31 വരെ സര്‍വീസ് ഉണ്ടാവില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ, പ്രവാസികളുടെ യു.എ.ഇ യാത്ര ഇനിയും വൈകുമെന്നുറപ്പായി.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഉണ്ടാവില്ല.