താനൂർ നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വീൽ ചെയർ വൃദ്ധ ജനങ്ങൾക്ക് കട്ടിലും, എസ്. സി. വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറും, ബയോഗ്യാസ് പ്ലാന്റും വിതരണം ചെയ്തു

താനൂർ : താനൂർ നഗരസഭ ഭിന്നശേഷിക്കാർക്ക്‌ വേണ്ടി കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇലക്ട്രിക് വീൽ ചെയറിന്റെ വിതരണോദ്‌ഘാടനം താനൂർ ജംഗ്ഷനിലെ പരപ്പനങ്ങാടി റോഡിലുള്ള ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. നിർവ്വഹിച്ചു. ഭിന്നശേഷിക്കാരായ പതിനാറ് പേർക്കാണ് ഇലക്ട്രിക് വീൽ ചെയർ വിതരണം ചെയ്തത് വീൽ ചെയറിന് വേണ്ടി അപേക്ഷ സമർപ്പിച്ചവർക്കായി നഗരസഭ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. എസ്. സി. വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ, വൃദ്ധ ജനനങ്ങൾക്കുള്ള കട്ടിൽ, വീടുക്കളിലേക്കുള്ള ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ വിതരണോദ്‌ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ പി. പി. ഷംസുദ്ധീൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സി. കെ സുബൈദ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സി. കെ. എം. ബഷീർ, കെ ഫാത്തിമ, കെ. പി. അലി അക്ബർ, കെ ജയപ്രകാശ്, ജസ്‌ന ബാനു, കൗൺസിലർമാരായ എ. കെ സുബൈർ, മുസ്തഫ താനൂർ, ദിബീഷ് ചിറക്കൽ, എം. പി. അഷറഫ്, സി. മുഹമ്മദ്‌ അഷറഫ്, യാഹുട്ടി, കെ. സലാം, വി. പി. ശശികുമാർ, എ കെ സിറാജ്, ഇ. പി. കുഞ്ഞാവ, സെക്രട്ടറി അനുപമ, ഐ. സി. ഡി. എസ് സൂപ്പർ വൈസർ ബേബി ശിഫ, സൂപ്രണ്ട് മുരളീധരൻ എന്നിവർ പ്രസംഗിച്ചു.ഫോട്ടോ : താനൂർ നഗരസഭ ഭിന്നശേഷിക്കാർക്ക്‌ നൽകുന്ന ഇലക്ട്രിക് വീൽ ചെയറിന്റെ വിതരണോദ്‌ഘാടനം ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. നിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇