തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ച

താനൂർ.ഒഴൂർ പഞ്ചായത്ത് 16ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ പി രാധയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഒഴൂർ ജംങ്ഷനിൽ ആരംഭിച്ച ഓഫീസ് താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ഉദ്ഘാടനം ചെയ്തു. പി ബിജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം തറമ്മൽ ബാവു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്കർ കോറാട്, പഞ്ചായത്തംഗങ്ങളായ പ്രമീള മാമ്പറ്റയിൽ, സി സവിത, സ്ഥാനാർഥി കെ പി രാധ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: കെ പി രാധയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ എം മല്ലിക ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.