സ്റ്റേഡിയം ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി

“താനൂർ: മെയ് 16ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതാനാളൂർ ഇഎംഎസ് സ്റ്റേഡിയ ഉദ്ഘാടന ചടങ്ങ് ജനകീയമാക്കാൻ വിപുലമായ ഒരുക്കങ്ങൾ.മെയ് 16 മുതൽ 20 വരെ നീണ്ടുനിൽകുന്ന വിവിധ പരിപാടികൾക്ക് അന്തിമ രൂപം നൽകി.പെനാൽറ്റി ഷൂട്ടാട്ട്, ക്രിക്കറ്റ്, വോളിബോൾ മത്സരങ്ങൾ , സാംസ്കാരിക ഘോഷയാത്ര, സംഗീത വിരുന്ന് എന്നിവ നടക്കും.87 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച സ്റ്റേഡിയത്തിൽഫുട്ബോർ , ക്രിക്കറ്റ് , വോളിബോൾ, ബാഡ്മിന്റൺ എന്നി കായിക ഇനങ്ങൾക്കുള്ള സൗകര്യമുണ്ട്.താനാളൂർ ഗ്രാമപഞ്ചായത്ത് ഫണ്ടിന് പുറമേ സ്ഥലം എംഎൽഎയും കായിക വകുപ്പ് മന്ത്രിയുമായ വി അബ്ദുറഹിമാന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചും റൂർബൻ മിഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ്സ്റ്റേഡിയം നവീകരണം പുർത്തീകരിച്ചത്.സംഘാടക സമിതി യോഗത്തിൽ ജനപ്രതിനിധികൾ,വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു യോഗത്തിൽ താനാളൂർ ഗ്രാമപഞ്ചായത്ത്അംഗം കെ.ഫാത്തിമ ബീവി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കെ എം മല്ലിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി അബ്ദുറസാഖ് വീശദികരണം നടത്തി.അംഗം ചാത്തേരി സുലൈമാൻ , കായിക വകുപ്പ് മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ്സതീശൻ കോട്ടക്കൽക്ലബ് കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ മുജീബ് താനാളൂർ, സ്പോർട്സ് മെഡിസിൻ സയന്റിസ്റ്റ്ടി.ജെർഷാദ്നാദിർഷ കടായിക്കൽ . കാദർ മിറാനിയ, പി മുഷ്താഖ്, ടി.മൊയ്തുട്ടി,, വി. മുസ്തഫഎന്നിവർ സംസാരിച്ചു.

Comments are closed.