ഏക് യുദ്ധ് മോഷൻ പോസ്റ്റർ
മഹാത്മ ഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും ജീവിത കഥ പറയുന്ന ‘ഗാന്ധി ഗോഡ്സെ ഏക് യുദ്ധ്’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. രാജ്കുമാർ സന്തോഷിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.ദീപത് അത്നാനിയാണ് മഹാത്മ ഗാന്ധിയെ അവതരിപ്പിക്കുന്നത്. ചിന്മയ് മൻഡലേകർ നാഥുറാം ഗോഡ്സെയാകുന്നു. സംഗീതം എ.ആർ. റഹ്മാൻ. നിർമാണം മനില സന്തോഷി.