സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾ ബുൾ ഉത്സവം പോട്ടൂരിൽ നൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു

എടപ്പാൾ :കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾ ബുൾ ഉത്സവം മാർച്ച് 10 മുതൽ 12 വരെ പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്കൂളിൽ ആഥിത്യമരുളും. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളിൽ നിന്ന് തെരെഞ്ഞെടുത്ത5 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള 1000 ത്തിൽ പരം കുട്ടികളും ഒഫീഷ്യൽസും എസ്കോർട്ടിംങ്ങും , വളണ്ടിയേഴ്സും, മറ്റ് സ്റ്റാഫുകളും ഉൾപ്പെട്ട 500 ഓളം പേർ കൂടി അടങ്ങുന്ന വലിയ സംഘം ഉത്സവത്തിൻ്റെ ഭാഗമാകും. പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണം സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഏ വി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെൻ്റ് ചെയർമാൻ ഡോ.സീ.പി അലി ബാവ ഹാജി മുഖ്യാഥിതിയായി.എസ്..സി (ജി) ഷീല ജോസഫ്, എസ്.സി (ബി) വി വിശാലാക്ഷി എസ്.ടി.സി (ജി) പി.ജെ ശ്രീജാകുമാരി, തിരൂർ ജില്ല അസോസിയേഷൻ സെക്രട്ടറി പി.ജെ അമീൻ, വട്ടംകുളം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.എൻ പത്‌മ , എ.എസ്.ഓ.സി മാരായ ടി.പി നൂറുൽ അമീൻ, സി.എസ്. സുധീഷ് കുമാർ, എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ നാസർ, ജില്ലാ എച്ച് എം ഫോറം കൺവീനർ വി ഹമീദ്, ഉപജില്ല എച്ച് എം ഫോറം കൺവീനർ സി.എസ് മോഹൻ ദാസ്, സ്കൂൾ സെക്രട്ടറി പി. ഹസ്സൻ മൗലവി, വൈസ് പ്രിൻസിപ്പാൾ സി.വി അബ്ദുൽ അസീസ്, എം വി.എം.കുഞ്ഞിമുഹമ്മദ് പന്താവൂർ,യൂസഫ് തൈക്കാടൻ, മുസ്ഥഫ എടശ്ശേരി, കെ.വി ജസീന, റഷീദ് കരിങ്കപ്പാറ, വി.കെ മുഹമ്മദലി , രവികുമർ മേനോൻ , തിരൂർ ജില്ല അസോസിയേഷൻ അഡൾട്ട് റിസോഴ്‌സ് കമീഷണർ ഗൈഡ് സി. വത്സല, ട്രഷറർ കെ.കൃഷ്ണകുമാർ, ഡി.സി മാരായ എം.ബാലകൃഷ്ണൻ, എ. പാത്തുമ്മ കുട്ടി, കെ.പി വഹീദ, കെ.ബി രാജേഷ്, ഡി.ടി.സി (ജി) വി.കെ കോമളവല്ലി, ഡി.ഓ.സി മാരായ എം.മനോഹരൻ നായർ, ഷൈബി ജെ പാലക്കൽ, എ ഡി സി പി.പി.ഹുസൈൻ, എൽ എ സെക്രട്ടറിമാരായ എ.പി അബ്ദുൽ മുനീർ , അനൂപ് വയ്യാട്ട്,പി ആർ ഒ . ജലീൽ വൈരങ്കോട്, ജില്ല നിർവ്വാഹക സമിതി അംഗങ്ങളായ ടി.അബ്ദുൽ ജലീൽ, വി സ്മിത, ഇ .തസ്നി, എ.ഡി. .സി മാരായ ടി മുഹമ്മദ് അമീൻ, വി.ടി അബ്ദുറഹ്മാൻ, പി.ഷാഹിന, കെ.യു ഷർളി എന്നിവർ പ്രസംഗിച്ചു. ട്രൈനിങ്ങ് കൗൺസിലർമാരായ കെ.എസ് ഫായിസ, പി മുഹമ്മദ് യാസർ , റോവർ വിഭാഗത്തെ പ്രതിനിധീകരിച്ച് വി. നകുൽ സേനൻ, പി മുഹമ്മദ് നജീദ്, യൂണിറ്റ് ലീഡർമാരായ ബിജു പോൾ, എൻ ജംഷിയ, കെ.ടി ജിജി , അക്ഷയ് അജിത്ത്, പി.ടി അഭിലാഷ്, ടി റഫീഖ്, പി ഷക്കീബ ഫാഹിം, എൻ കൃഷ്ണപ്രിയ, എം.പി രാധിക, സി.കെ മഹേശ്വരി, ഇ.കെ മിനിമോൾ, സഫിയ സലാം, കെ.പി ഗഫൂർ, കെ.ശാലിനി ,കെ.വി ഇന്ദു, ജി സുമ, പി രജിനി, എം ഉഷകുമാരി, പി.വി ബീന, സി.പി സജിത, കെ.എസ് അമ്പിളി, വി.വി ദീപ, പി.പി രാജി, കെ പ്രീതി, എം പി സിജി മോൾ, കുഞ്ഞുമുഹമ്മദ്, പി.പി ജയലക്ഷ്മി, എസ് സമിത തുടങ്ങിയവരും കൂടാതെ മേഡേൺ ഹയർ സെക്കണ്ടറി സ്കൂൾ ബണ്ണീസ്, കബ്ബ് ബുൾ ബുൾ, സ്കൗട്ട് ,ഗൈഡ് എന്നിവരുടെ രക്ഷിതാക്കൾ മറ്റ് രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണം സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.