ദേശീയ കാർഷിക ദിനത്തോടനുബന്ധിച്ച് എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അടുക്കളത്തോട്ടത്തിന് തുടക്കമായി
ദേശീയ കർഷക ദിനത്തിന്റെ ഭാഗമായി എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംയുക്താഭിമുഖ്യത്തിൽ അടുക്കളത്തോട്ടം നവീകരിച്ചു. ഹൈസ്കൂളിലെ വിദ്യാർത്ഥി കളുടെ പാചകപ്പുരയിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ നിന്നും തന്നെ ഉത്പാദിപ്പിക്കുക അതുവഴി പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പിടിഎയുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രിൻസിപ്പൽ കെ പി അബ്ദുൽ ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങ് പി. ടി. എ. പ്രസിഡന്റ് അഡ്വക്കറ്റ് കബീർ കാരിയാട്ട് ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക സരോജിനി ടീച്ചർ സ്വാഗതവും പറഞ്ഞു. എസ് എം സി മെമ്പർ സലാം പോത്തന്നൂർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രബിൻ, സുന്ദരൻ തൈക്കാട്, റഷീദ്, നിഷ, ലിഷ എന്നിവർ പങ്കെടുത്തു സംസാരിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ സാന്നിധ്യം ഉണ്ടായി. അടുക്കളത്തോട്ടം നല്ല രീതിയിൽ നിലനിർത്തുന്നതാണെന്ന് പ്രധാനാധ്യാപിക സരോജിനി ടീച്ചർ പറഞ്ഞു. പിടിഎ വൈസ് പ്രസിഡണ്ട് രശ്മി നന്ദിയും പറഞ്ഞു.