താനൂർ-തെയ്യാല റെയിൽവേ ഗേറ്റ് ഒരാഴ്ചക്കകം തുറന്നു കൊടുക്കുമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എം. പിയെ റെയിൽവേ അറിയിച്ചു

താനൂർ : താനൂർ-തെയ്യാല റെയിൽവേ ഗേറ്റ് ഒരാഴ്ചക്കകം തുറന്നു കൊടുക്കുമെന്ന് സതേൺ റെയിൽവേ ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദി ഇ. ടി. മുഹമ്മദ് ബഷീർ എം. പിയെ അറിയിച്ചു. ഇന്നലെയാണ് റെയിൽവേ ഡിവിഷണൽ മാനേജർ ഈ കാര്യം എം. പിയെ അറിയിച്ചത്. റെയിൽവേ ഗേറ്റ് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് ഇ. ടി. മുഹമ്മദ് ബഷീർ എംപി കഴിഞ്ഞ സെപ്റ്റംബർ 13ന് റെയിൽവേക്ക് കത്ത് നൽകിയിരുന്നു. മേൽപ്പാല നിർമ്മാണത്തിന് വേണ്ടി റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് താനൂരിന്റെ കിഴക്കൻ ഭാഗത്തുള്ള ജനങ്ങൾ കടുത്ത യാത്രാ പ്രതിസന്ധിയിലാണ്. മേൽപ്പാല നിർമ്മാണം ഇഴഞ്ഞു നീങ്ങിയതോടെ ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിയായി. താനൂരിലെ വ്യാപാര മേഖലയും പാടെ തകർന്നു. ഗേറ്റ് തുറന്നു കൊടുക്കണമെന്നും മേൽപ്പാല നിർമ്മാണം അതിവേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യാപാരികളും സമര മുഖത്താണ്. ഈ ആവശ്യം ഉന്നയിച്ച് മുസ്‌ലിം ലീഗ് താനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. പി അഷറഫ് അഡ്വ. പി. പി. റഊഫ് മുഖാന്തിരം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാൻ കോടതി ഡി.ആർ.എമ്മിനോട് നിർദ്ദേശിക്കുകയും ചെയ്തു. കോടതി ഇടപെടൽ കൂടി ഉണ്ടായതോടെ ഗേറ്റ് തുറന്നു കൊടുക്കാൻ റെയിൽവേ നിർബന്ധിതമായി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇