ഇ. ടി മുഹമ്മദ് ബഷീർ എം. പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 16 മിനിമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്യും

. താനൂർ : ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് താനൂർ മുനിസിപ്പാലിറ്റിയിലെ 16 കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് (ശനി) വൈകു. 5 മണിക്ക് ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. നിർവഹിക്കും. നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ അധ്യക്ഷത വഹിക്കും. പടിഞ്ഞാറെ കുന്നുംപുറം, ഓലപ്പീടിക എളാപ്പപ്പടി, എടക്കടപ്പുറം നോർത്ത്, ചിറക്കൽ പള്ളി, ചാപ്പപ്പടി, താനൂർ സർവീസ് സ്റ്റേഷൻ, തെയ്യാല റോഡ് ജംഗ്ഷൻ, പുതിയകടപ്പുറം മൊയ്‌ദീൻ പള്ളി, കാരാട് ജുമാമസ്ജിദ്, ചീരാൻകടപ്പുറം പമ്പ് ഹൗസ്, പനങ്ങാട്ടൂർ വായനശാല, ഹാർബർ തെക്ക് ഭാഗം, വെമ്പാലം പറമ്പ് ബദർ പള്ളി പടിഞ്ഞാറ് ഭാഗം, മരക്കാർ കടപ്പുറം, പന്തക്കപ്പാടം, മോര്യ അത്താണി എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. 28 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെവഴിച്ചത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇