fbpx

പാൻകാർഡ് കയ്യിൽ കൊണ്ട് നടക്കേണ്ട..

ന്യൂഡല്‍ഹി: നികുതി സംബന്ധമായ എല്ലാ വിവരങ്ങളും പാന്‍ കാര്‍ഡിലെ പത്തക്ക നമ്ബര്‍ നല്‍കിയാല്‍ ലഭിക്കും. നിലവില്‍ സൗകര്യപ്രദമായ രീതിയില്‍ കൊണ്ടുനടക്കുന്നതിന് ഇ- പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ആദായനികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇ- പാന്‍ കാര്‍ഡിന്റെ പിഡിഎഫ് രൂപം മൊബൈലില്‍ കൊണ്ടുനടക്കുന്നതിനുള്ള സംവിധാനമാണ് ആദായനികുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്.

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള വിധം:

എന്‍എസ്ഡിഎല്‍ വെബ്‌സൈറ്റില്‍ കയറി വേണം ഇ- പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

അക്ക്‌നോളഡ്ജ്‌മെന്റ് നമ്ബറോ പാന്‍ കാര്‍ഡ് നമ്ബറോ നല്‍കി ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ആധാര്‍ നമ്ബര്‍, ജനനത്തീയതി, ജിഎസ്ടിഎന്‍ ( ഓപ്ഷണല്‍) ക്യാച്ച്‌ കോഡ് എന്നി വിവരങ്ങള്‍ നല്‍കണം.

തുടര്‍ന്ന് സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വേണം ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

ഡൗണ്‍ലോഡ് പിഡിഎഫില്‍ ക്ലിക്ക് ചെയ്ത് ഇ-പാന്‍ കാര്‍ഡ് മൊബൈലില്‍ സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഒരുക്കിയിരിക്കുന്നത്.

അക്ക്‌നോളജ്‌മെന്റ് നമ്ബര്‍ നല്‍കിയും ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ജനനത്തീയതി അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാണ് ഇ- പാന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.