ഒഴൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച ഇ പത്മജയ്ക്ക് ഉപഹാരം നൽകി.

താനൂർഒഴൂർ സർവീസ് സഹകരണ ബാങ്ക് ഇടപാടുകാരുടെ സംഗമവും, 37 വർഷത്തെ സേവനത്തിന് ശേഷം സെക്രട്ടറിയായി വിരമിച്ച ഇ പത്മജയ്ക്ക് യാത്രയയപ്പും നൽകി. കോറാട് ജിഎൽപി സ്കൂളിൽ നടന്ന പരിപാടി തിരൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ ജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെടിഎസ് ബാബു അധ്യക്ഷനായി. ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി, സിപിഐ എം താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ, അഷ്കർ കോറാട്, പി വി ഉണ്ണികൃഷ്ണൻ, മുഹമ്മദ്ഷാഫി, പ്രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി വിരമിച്ച ഇ പത്മജ, സഹകരണ വകുപ്പ് അസി.രജിസ്ട്രാറായി വിരമിച്ച ഇ ജനാർദ്ദനൻ, പഴയകാല ഭരണസമിതി അംഗങ്ങൾ, കർഷകർ, ഒഴൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് എന്നിവരെ ആദരിച്ചു. അലവി മുക്കാട്ടിൽ സ്വാഗതവുംകെ പ്രസാദൻ നന്ദിയും പറഞ്ഞു. വോയ്സ് ഓഫ് ഒഴൂർ അവതരിപ്പിച്ച ഗാനമേള, ഒഴൂർ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ നടന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇