ഡിവൈഎഫ്ഐ തീരദേശ ജാഥ താനൂർ നഗരത്തിൽ സംഘടിപ്പിച്ചു

താനൂർഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്ത് 15ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചാരണാർഥമുള്ള യുവജനജാഥകൾ നാലാം ദിവസ ത്തിലേക്ക്. രണ്ടുദിവസമായി ആയിരക്കണക്കിന് ആളുകളുമായി ജാഥകൾ സംവദിച്ചു. ശുഭ്രവസ്ത്രധാരികളായ ജാഥാംഗങ്ങ ൾക്കൊപ്പം നിരവധി പേർ അനു ഗമിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ ശ്യാംപ്രസാദ് ക്യാപ്റ്റനും, ജില്ലാസെക്രട്ടറിയറ്റംഗം അഡ്വ. ബിൻസി ഭാസ്കർ വൈസ് ക്യാപ്റ്റനും, ജില്ലാ ജോയിന്റ് സെക്രട്ടറി സി ഇല്യാസ് മാനേജരുമായ തീരദേശജാഥ മൂന്നാം ദിവസം അരിയല്ലൂരിൽ നിന്നാണ് പര്യടനം തുടങ്ങിയത്. ചെട്ടിപ്പടി, പരപ്പനങ്ങാടി, താനൂർ ഹാർബർ, താനൂർ, പുത്തൻതെരു എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം താനാളൂരിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ സിദ്ധീഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ പി സുകേഷ് രാജ്, വീരേന്ദ്രകുമാർ, പി സുമിത്ത്, അഡ്വ. ടി പ്രബിത, കെ നൗഫൽ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇