fbpx

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ നവംബര്‍ 12ന് തീയറ്റര്‍ റിലീസ് ചെയ്യും…

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ നവംബര്‍ 12ന് തീയറ്റര്‍ റിലീസ് ചെയ്യും. അണിയറ ‍ പ്രവർത്തകരാണ് ഈ വിവരം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരുള്‍പ്പെടെയുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കുറുപ്പ് തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

‘നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തീയറ്ററില്‍ എത്തിക്കുമെന്നും ഇത്തരത്തിലുള്ള വലിയ സിനിമകള്‍ തീയറ്ററില്‍ തന്നെ കാണണമെന്നും ദുൽഖർ സൽമാൻ പറഞ്ഞു. ഒടിടിക്കുവേണ്ടി വേറെ തരം സിനിമകള്‍ ഉണ്ടാകും. നിലവിലെ സാഹചര്യത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്താണ് കുറുപ്പ് തീയറ്ററില്‍ എത്തിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.