കൊച്ചി 25000 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി

കൊച്ചി : ഗ്രാമിന് 25000 ത്തോളം വില വരുന്ന ഡ്രെഗ്സ് ( മെത്ത് )പിടികൂടി.ഇന്ത്യൻ സമുദ്രാതിർത്തി ഇൽ നിന്നും ഏകദേശം 2500 കിലോയിലെറെ മെത്താണ് ഈ ഓപ്പറേഷനിൽ പിടികൂടി കൊച്ചിയിലെത്തിച്ചത്. ഇറാൻ,പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നും മദർ ഷിപ്പിൽ ആണ് ഇത് കൊണ്ടുവരുന്നത്. അതിൽ ആയിരക്കണക്കിന് കിലോ ഡ്രഗ്സ്കൾ കൊണ്ടുവന്ന് പല ചെറിയ പല രാജ്യങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ത്യൻ സമുദ്രാദിർത്തിയിൽ വരുന്ന എല്ലാ കപ്പലുകളും പരിശോധിക്കാൻ പല ഏജൻസികളും വളരെയധികം വിജിലൻഡ് ആണെന്ന് എൻ സി ബി ഹെഡ് കോട്ടേഴ്സിലെ ഓപ്പറേഷൻ സൂപ്രണ്ട് ശ്രീ എം ആർ അരവിന്ദ്പറഞ്ഞു. യുവത്വത്തെ തളർത്തുന്ന ഈ മെറ്റീരിയൽ ഒരു ഗ്രാമിന് 10000 രൂപക്കും മേൽ മൂല്യമുണ്ടെന്നും മറ്റു വിദേശരാജ്യങ്ങളിൽ എത്തുമ്പോൾ പതിന്മടങ്ങ് കൂടുതലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പല ഗ്രൂപ്പിന്റെയും സിംബൽസ് അടങ്ങിയിട്ടുള്ള ബോക്സുകളിൽ ആയിട്ടാണ് ഇതു കൊണ്ടുവരുന്നത്. ഏകദേശം 23 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കണക്കെടുപ്പ് പൂര്‍ത്തിയായത്. പിടികൂടിയത് 15000 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്‌.

ഏഴ് പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം.. ഇതില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. പിടികൂടിയ ലഹരിവസ്തുക്കളും പാകിസ്ഥാന്‍ പൗരനെയും ഇന്ന് കോടതിയില്‍ ഹാജരാക്കുംമറ്റുള്ളവര്‍ സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്ന് എന്‍സിബി അറിയിച്ചു. വലിയ ശൃംഖലയുടെ ചെറിയ കണ്ണി മാത്രമാണ് പിടിയിലായിട്ടുള്ളത്. ഇത് ഇന്ത്യയിൽ ഏതൊക്കെ നഗരങ്ങളിലാണ് എത്തേണ്ടിയിരുന്നത് എന്നും, പ്രധാന കണ്ണികൾ ആരൊക്കെ യാണ് എന്നും അന്വേഷിക്കേണ്ടതായുണ്ട്.

ഇറാനിലെ ചാന്പാര്‍ പോര്‍ട്ടില്‍നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ മയക്കുമരുന്നുണ്ടെന്നും എന്‍സിബിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

ഓട്ടോമാറ്റിക് ഇന്‍ഡിക്കേറ്റ് സിസ്റ്റത്തിലൂടെ ബോട്ടിന്‍റെ നീക്കം തിരിച്ചറിഞ്ഞ നാവികസേന പിന്തുടര്‍ന്നതോടെയാണ് മദര്‍ഷിപ്പ് മുക്കി ഇതിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞത്. ഈ ഷിപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി അറിയിച്ചു.