ലഹരി മുക്ത നവ കേരളം . തിരൂരങ്ങാടിയിൽ ഏകദിന ശിൽപശാല നടത്തി

. തിരൂരങ്ങാടി:കേരള സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നിയോജക മണ്ഡലം തലത്തിൽ എക്‌സൈ വകുപ്പ് നടത്തി വരുന്ന ഏകദിന ശിൽപശാല തിരൂരങ്ങാടി മണ്ഡലത്തിൽ നടന്നു.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാല തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത അദ്ധ്യക്ഷ്യം വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് റൈഹാനത്ത് പി.കെ,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ അഭിലാഷ്. കെ, പ്രവന്റീവ് ഓഫീസർ പി. പ്രഗേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സില്ല എന്നിവർ പ്രസംഗിച്ചു. പരപ്പനങ്ങാടി റൈഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാബു ആർ. ചന്ദ്ര സ്വാഗതവും , സിവിൽ എക്സൈസ് ഓഫീസർ വിമുക്തി കോ-ഓർഡിനേറ്റർ ടി.യൂസഫ് നന്ദിയും പറഞ്ഞു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇