*കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി ഡ്രൈവിങ്, വിഡിയോ വൈറലായതിന് പിന്നാലെ ലൈസന്‍സ് റദ്ദാക്കി എംവിഡി.*

കോഴിക്കോട്: കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അമിത വേഗത്തില്‍ വാഹനമോടിച്ച സംഭവത്തില്‍ ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തു.പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിങ് ലൈസന്‍സാണ് റദ്ദാക്കിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയ പാതയില്‍ നിന്ന് കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന കെഎല്‍ 57 എക്‌സ് 7012 എന്ന ആഡംബര വാഹനത്തിന്റെ സണ്‍ റൂഫിന് മുകളില്‍ മൂന്നുകുട്ടികളെ കയറ്റിയിരുത്തി അതിവേഗം അപകടകരമായ രീതിയില്‍ കാര്‍ ഓടിക്കുകയായിരുന്നു. പിന്നില്‍ സഞ്ചരിച്ച വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]