കുടിവെള്ള പരിഹാരത്തിന് അർദ്ധരാത്രിയിലും കർമനിരതനായി നഗരസഭ വികസന ചെയർമാൻ

കക്കാട് .ദേശീയ പാതയിൽ കക്കാട് തൂക്കുമരം, ചിനക്കൽ ഭാഗങ്ങളിലെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന മെയിൻ ലൈനിൻ്റെ അവസാനഘട്ട പ്രവൃത്തി നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കെ എൻ ആർ സി സൂപ്പർവൈസർ അഴകൻ എന്നിവർ സന്ദർശിച്ച് വിലയിരുത്തി.റഫീഖ് വള്ളിയെങ്ങൽ ,അബു ചപ്പങ്ങത്തിൽ എന്നിവരും കൂടെയുണ്ടായിരുന്നു..അർധരാത്രിയിലും പുലർച്ചെയിലും പ്രവർത്തി നടന്നുവരികയാണ്, തിങ്കളാഴ്ച്ചയോടെ ടെസ്റ്റിംഗ് നടത്താനാകും, ഉടൻ പ്രവർത്തി പൂർത്തീകരിക്കാൻ വേണ്ട നിർദേശങ്ങൾ വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ നൽകി. മാസങ്ങളായി ഇവിടെ അനുഭവപ്പെട്ട കുടിവെള്ള പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകും, താൽക്കാലികമായി കക്കാട് ടൗണിൽ റോഡ് നേരത്തെ ക്രോസ് ചെയ്ത് കണക്ഷൻ പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും കക്കാട് മെയിൻ റോഡ് ദേശീയ പാതക്ക് കീറുന്നത് തുടങ്ങിയോടെ വിതരണം തടസ്സപ്പെട്ടിരുന്നു, ആഴ്ചകളായി മെയിൻ ലൈൻ പണി നടന്നു വരികയാണ്,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇