ഡേ: പി സജീവ് കുമാറിന്റെ പുതിയ കവിതാ സമാഹാരമായ സമയത്തിന്റെ അടയാളങ്ങൾ കവിയും പ്രഭാഷകനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ പ്രകാശനം ചെയ്യും

ഡോ. പി. സജീവ്കുമാറിന്റെ പുതിയ കവിതാസമാഹാരമായ “സമയത്തിന്റെ അടയാളങ്ങൾ”ഏപ്രിൽ 29 ന്, തൃശൂർ കേരള വർമ്മ കോളേജിൽ കാവ്യശിഖ സംഘടിപ്പിക്കുന്ന “വാക്കില ” സാഹിത്യക്യാമ്പിൽ പ്രശസ്ത കവിയും, പ്രഭാഷകനും കേരള സാഹിത്യ അക്കാദമിഅദ്ധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ, പ്രകാശനം നിർവഹിക്കും. എഴുത്തുകാരിയായടി. ഗംഗാദേവി, പുസ്തകം സ്വീകരിക്കും.റെജില ഷെറിൻ അദ്ധ്യഷ്യയാകുന്ന ചടങ്ങിൽവേദ വാസുദേവ് സ്വാഗതവും,അനിത ജയരാജ്‌നന്ദിയും പറയും.ഡോ. പി. സജീവ്കുമാറിന്റെ, അഞ്ചാമത്തെ കവിതാ സമാഹരമാണ്, “സമയത്തിന്റെ അടയാളങ്ങൾ “. വിചാരണ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.മഹാമാരിക്കാലത്തു എഴുതിയ കവിതകൾ ഉൾപ്പെടെ 42കവിതകൾ ഇതിൽ ഉണ്ട്. ഡോ. പി. ആർ. ജയശീലൻ അവതാരികയും, ഇന്ദിരാ ബാലൻ ഒറ്റക്കവിതാ പഠനവും എഴുതിയിരിക്കുന്നു.പുനർനിർമ്മാണം, തെരുവിൽ പൂക്കുന്നത്, ജീവിതോപനിഷത്ത്,ഓന്ത്, തീർച്ചമൂർച്ചകൾ, നെടുവീർപ്പുകൾ, എത്ര വേഗം, മായ്ക്കാനാവാത്ത വലകൾ,പിടി തരാത്തവർ, മറിയചേടത്തി, ചാവി കൊടുക്കേണ്ട ഘഡികാരം എന്നിവ സമാഹാരത്തിൽ ഉള്ള കവിതകൾ ആണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തൃശ്ശൂർ ജില്ലയിലെ അരിമ്പൂരിൽ ജനിച്ച ഡോ. പി. സജീവ് കുമാർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും ,കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡി.ടി.സി.ഡിയും പാസ്സായി. കേരള ആരോഗ്യ വകുപ്പിൽ പൾമണറി മെഡിസിൻ കൺസൾട്ടന്റാണ്. ചികിത്സാ രംഗത്തിനു പുറമെ സാഹിത്യത്തിലും , സാംസ്കാരിക രംഗത്തും സജീവമാണ്.. ഡോക്ടറുടെ അനുഭവക്കുറിപ്പുകൾ, ചികിത്സാമുറി കടന്ന് ജീവിത വഴികളിലേക്ക് , അറിയാം എന്താണ് ആരോഗ്യമെന്ന് (വൈജ്ഞാനികം) ഉള്ളിലേക്ക് വലിഞ്ഞ നാക്ക്, ജാതിക്കൊയ്ത്ത്, ലോകത്തിലേക്ക് പ്രക്ഷേപണം ചെയ്യപ്പെടാത്തത് , ചോർന്നൊലിക്കുന്ന കുട, സമയത്തിന്റെ അടയാളങ്ങൾ (കവിതാസമാഹാരങ്ങൾ) എല്ലാം കാണുന്ന ചുമരുകൾ , അജ്ഞാത ദ്വീപുകൾ(നോവലുകൾ), കോപ്പൻഹേഗണും മഹാഗണി മരങ്ങളും ( കഥാ സമാഹാരം), ICU – The walls witness it all(Novel) എന്നിവയാണ്

പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയുടെ പുരസ്കാരം, എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരം, ഐ.എം.എ ലിറ്റററി അവാർഡ്, കെ.ജി.ഒ.എ സംസ്ഥാന സാഹിത്യ പുരസ്കാരം,ഗുരുദേവൻ അവാർഡ്, ജനകീയ സംഘം കവിതാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ സംഗീതആൽബങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. പ്രളയം- എന്ന കവിതാ ആൽബവും ,വിദ്യാധരൻമാസ്റ്റർ സംഗീതം നൽകി മധുബാലകൃഷ്ണൻ ആലപിക്കുകയും ചെയ്ത”വിഷുശ്രുതി ” ആൽബവും ജനങ്ങൾ ഏറെ സ്വീകരിച്ചവയാണ്.2023 ൽ സർഗം മ്യൂസിക്സ് പുറത്തിറക്കിയ “മച്ചാട് മാമാങ്കപ്പെരുമ ” എന്ന മ്യൂസിക് ആൽബത്തിന്റെ രചനയും. നിർമ്മാണവുംനിർവഹിച്ചു. .തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, അഡീഷണൽ പ്രൊഫസ്സർ ഡോ.രാധികയാണ് ഭാര്യ. നന്ദകിഷോർ, സൂര്യ പ്രതാപ് എന്നിവർ മക്കൾ