ഡോ: പി.എം വാര്യർക്ക് അവാർഡ്* *–

*കോട്ടക്കൽ: ആര്യവൈദ്യശാല വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സി. ഏർപ്പെടുത്തിയ കോളാടി ഗോവിന്ദൻ കുട്ടിയുടെ പേരിൽ ആയൂർവ്വേദത്തിൻ്റെ വളർച്ചക്ക് സമഗ്ര സംഭാവന നൽകുന്ന വ്യക്തികൾക്കുള്ള പ്രഥമ അവാർഡിന് കോട്ടക്കൽ ആര്യവൈദ്യശാലമാനേജിംഗ് ട്രസ്റ്റി. പി. മാധവൻകുട്ടി വാരിയരെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. പതിനായിരത്തൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. ബിനോയ് വിശ്വം എം.പി, അജിത്ത് കോളാടി, വി. വേണുഗോപാൽ, ഡോ. ടി. എസ് മാധവൻകുട്ടി, കെ.സുകുമാരൻ, കെ. മധു എന്നിവരടങ്ങിയ കമ്മറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 2023 ഒക്ടോബർ 14 ന് കോട്ടക്കലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.-
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇