fbpx

കിംഗ് ഓഫ് കൊത്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ തിരിച്ചെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന കിംഗ് ഓഫ് കൊത്ത പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. മലയാളം,​ തമിഴ്,​ തെലുങ്ക്,​ ഹിന്ദി,​ കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മാസ് ലുക്കിലാണ് ദുൽഖറിനെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്.സീ സ്റ്റുഡിയോയുടെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമാണ് കിംഗ് ഓഫ് കൊത്ത. തമിഴ്‌നാട്ടിലെ കാരൈക്കുടിയിലാണിപ്പോൾ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു, എഡിറ്റിംഗ് ശ്യാം ശശിധരൻ പ്രവീൺ വർമ്മ വസ്ത്രാലങ്കാരം. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതം നിർവഹിക്കുന്നത്.സിനിമ പല തരത്തിൽ വീട്ടിലേക്കുള്ള മടക്കമാണന്നും ഒരിടവേളയ്ക്ക് ശേഷം ഞാൻ മലയാള സിനിമയിലേക്ക് തിരിച്ചു വരുകയാണെന്നും ദുൽക്കർ ഫേസ് ബൂക്കിൽ കുറിച്ചു. നടി ശാന്തി കൃഷ്‍ണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തും.