fbpx

പരീക്ഷയെ ഭയപ്പെടെല്ലെ…പിന്തുണയുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

.ചെട്ടിയാം കിണർ ഗവ: ഹൈസ് കൂൾ ഒന്ന്, രണ്ട്, മൂന്ന് ബാച്ച് അലുംനി അസോസിയേഷൻ ഭാരവാഹികളാണ് വിദ്യാർത്ഥികൾക്ക് ആത്മ വിശ്വാസം നൽകി കൊണ്ട് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചത്. കോവിഡാനന്തരം വിദ്യാർത്ഥികളിൽ ഉണ്ടായ മാനസിക പിരിമുറുക്കം ലഘൂകരിക്കാനും പരീക്ഷയെ പാൽപ്പായസം പോലെ സ്വീകരിക്കാനും വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. പ്രമുഖ മോട്ടിവേറ്ററും സൈക്കോളജിസ്റ്റുമായ ശാഹിദ് വളാഞ്ചേരി മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. എസ്. എം.സി. ചെയർമാൻ എൻ.എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് നാകുന്നത്ത് അധ്യക്ഷത വഹിച്ചു. അലുംനി അസോസിയേഷൻ ഭാരവാഹികളായ ജെ. സുബൈർ, എം.ബീരാൻ, പി.കെ മൊയ്തീൻകുട്ടി, അബൂബക്കർ ,കുഞ്ഞിമോൻ ക്ലാരി, എം.പി.വിജയൻ, കെ. കുഞ്ഞിമരക്കാർ, എം.കെ ബഷീർ. സി. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. പ്രഥമാധ്യാപകൻ ആനന്ദ് കുമാർ കളരിക്കൽ സ്വാഗതവും അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.