*🔴ഡി.കെ ആണ് ഹീറോ; കനക്പുരയില്‍ 46,000 വോട്ടുകള്‍ക്ക് വിജയം*

കര്‍ണാടകയില്‍ താമരത്തണ്ടൊടിച്ച് പയറ്റിയ തന്ത്രങ്ങളെല്ലാം വിജയിച്ച് ഡി കെ ശിവകുമാര്‍. കനക്പുരയില്‍ 46,485 വോട്ടുകള്‍ക്ക് ഡി കെ ശിവകുമാര്‍ വിജയിച്ചു. വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള ശക്തനും സംസ്ഥാനത്തെ റവന്യൂ മന്ത്രിയുമായ ആര്‍ അശോകനെ പരാജയപ്പെടുത്തിയാണ് ഡി. കെ മാജിക് ഫലം കണ്ടത്.ബി നാഗരാജുവാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി.ഡി കെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. ജെ ഡി. എസുമായി സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.2008, 2013, 2018 വര്‍ഷങ്ങളില്‍ നടന്ന മൂന്ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡി കെ ശിവകുമാര്‍ കനക്പുരസീറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1980കളുടെ തുടക്കത്തില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശിവകുമാര്‍, കനകപുര നിയോജകമണ്ഡലത്തില്‍ നിന്ന് ഒന്നിലധികം തവണ എംഎല്‍എയായി. നിരവധി തവണ കര്‍ണാടക സര്‍ക്കാരിലും മന്ത്രിയായിട്ടുണ്ട്.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇