ജില്ലാ ശാസ്ത്രോത്സവം പന്തൽ കാൽനാട്ടൽ കർമം

തിരൂർ: നവംബർ അഞ്ചു മുതൽ എട്ട് വരെ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിനായുള്ള പന്തൽ കാൽനാട്ടൽ ചടങ്ങ് നടന്നു. പ്രധാന വേദി,ശാസ്ത്രനാടകം, ഭക്ഷണശാല, നെറ്റ് മേക്കിംഗ് എന്നിവയാക്കായുള്ള പന്തലുകളാണ് ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്നത്.പന്തൽ കാൽനാട്ടൽ കർമം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി.രമേഷ് കുമാർ നിർവഹിച്ചു. പന്തൽ കമ്മിറ്റി ചെയർമാൻ വി.നന്ദൻ ആധ്യക്ഷ്യം വഹിച്ചു. തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഫുക്കാർ ,കിഷോർ കോട്ടേക്കോട്ടിൽ ,എം.വിനോദ്,എം.ഡി.മഹേഷ്,പി.കെ.അബ്ദുൽ ജബ്ബാർ, അബ്ബാസ് അബാൻ, ആർ.രാജേഷ്,പി ഷാജി, സുകുമാർ.പി.കെ, ഷഫീദ.കെ.കെ, ജിഷ.കെ, റസാഖ് തുമ്പിൽ, അയ്യൂബ് ആലുക്കൽ, സാലി ആച്ചിക്കുളം, ടി.പി.മോഹനൻ, സി.കെ.സൈദ്, അനീഷ് പെറ്റോടി എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇