ജില്ലാ തല മിനി മാരത്തോൺ 13 ന് താനൂരിൽ

താനുർ : മെയ് 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിൽ 4 സ്‌റ്റേഡിയങ്ങളുടെ ഉദ്ഘാടനം നടത്തുന്നതിന്റെ പ്രചരണാർത്ഥംമെയ് 13 ന് ജില്ലാ തലത്തിൽ താനുരിൽ വെച്ച് മിനി മാരത്തോൺ സാഘടിപ്പിക്കും.മലപ്പുറം ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെ സഹകരണത്തോടെക്ലബ്ബ് കോർഡിനേഷൻകമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.13 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് താനൂർ ഇ എം.എസ് സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി താനുർ ഫിഷറിസ് സ്കൂൾ ഗ്രൗണ്ടിൽ അവസാനിക്കും.വനിതകൾക്കും , പുരുഷന്മാർക്കും പ്രത്യേകം മത്സരം ഉണ്ടാവും. പ്രായപരിധിയില്ല.വിജയികളാകുന്ന ഒന്നും രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ ക്യാഷ് അവാർഡ് നൽകും. കുടുതൽ കായിക താരങ്ങളെപങ്കെടുപ്പിക്കുന്ന ക്ലബ്ബുകൾക്ക് ട്രോഫി സമ്മാനിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നമത്സാരാർത്ഥികൾ മെയ് 10 ന് മുമ്പ് രജിസ്റ്റർ ചെയ്യണംവിവരങ്ങൾക്ക് 9645100000

Comments are closed.