ജില്ലാ ബഡ്സ് സ്കൂൾ കലോൽസവം ‘ശലഭങ്ങൾ 23’ സമാപിച്ചു. ഓവറോൾ കിരീടം വട്ടംങ്കുളത്തിന്

ജില്ലാ ബഡ്സ് സ്കൂൾ കലോൽസവം ‘ശലഭങ്ങൾ 23’ സമാപിച്ചു. ഓവറോൾ കിരീടം വട്ടംങ്കുളത്തിന്.മലപ്പുറം: മലപ്പുറം ജില്ലാ ബഡ്സ് സ്കൂൾ കലോൽസവം ‘ശലഭങ്ങൾ 23’ സമാപിച്ചു. നവംബർ ഏഴ് മുതൽ മൂന്ന് ദിവസമായി മലപ്പുറം ടൗൺ ഹാളിൽ നടന്ന് വന്ന കലോൽസവത്തിൽ ഓഫ് സ്റ്റേജ് കൂടാതെ മൂന്ന് വേദികളിലായിരുന്നു മൽസരങ്ങൾ നടന്നത്.ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള വിവിധ ബഡ്സ് സ്കൂളുകളിൽ നിന്നായി 700 ഭിന്നശേഷി കുട്ടികളാണ് കലോൽസവത്തിൽ പങ്കെടുത്തത്. ജില്ലാ കുടുംബശ്രീ മിഷന്റെ നേത്രത്വത്തിലാണ് കലോൽസവം സംഘടിപ്പിച്ചത്.കലോൽസവത്തിൽ നടന്ന മൽസരത്തിൽ 44 പോയിന്റ് നേടി വട്ടംകുളം ബഡ്സ് സ്കൂൾ ഒന്നാം സ്ഥാനവും 30 പോയിന്റ് നേടി മക്കരപ്പറമ്പ് ബഡ്സ് സ്കൂൾ രണ്ടാം സ്ഥാനവും മാറഞ്ചേരി ബഡ്സ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന പരിപാടികൾ ഹജ്ജ് – വഖഫ് – കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു. പി.ഉബൈദുല്ല എം.എൽ. എ. അദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ സി. ടി. ഫാത്തിമത്ത് സുഹ്റാബി, നിലമ്പൂർ മുൻസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം, ജില്ലാ ആസൂത്രണ സമിതിയംഗം ഇ.എൻ. മോഹൻദാസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ്, രജീഷ് ഊപ്പാല,സി.എച്ച്.റഫീഖ് എന്നിവർ പ്രസംഗിച്ചു.ക കുടുംബ ശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത് സ്വാഗതവും കുടുംബശ്രീ എ.ഡി. എം. സി.മുഹമ്മദ് കട്ടുപാറ നന്ദിയും പറഞ്ഞു.കഴിഞ്ഞ വർഷത്തിൽ മികച്ച മാതൃകാ പ്രവർത്തനം നടത്തിയ ബഡ്സ് സ്ഥാപനത്തിന് കുടുംബശ്രീ നൽകുന്ന അവാർഡ് മന്ത്രി വിതരണം ചെയ്തു.ഒന്നാം സ്ഥാനം സ്പെക്ട്രം ബഡ്സ് സ്പെഷ്യൽ സ്കൂൾ മാറഞ്ചേരി മയും രണ്ടാം സ്ഥാനം ബഡ്സ് സ്പെഷ്യൽ സ്കൂൾ കൊണ്ടോട്ടിയും മൂന്നാം സ്ഥാനം ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പൊന്നാനിയും കരസ്ഥമാക്കി.63 ബഡ്സ് സ്കൂളുകളിലായി 2000 ലേറെ ഭിന്നശേഷി വിദ്യാർത്ഥികൾ ജില്ലയിലുണ്ട്. ഈ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ പ്രകടമാക്കിയ വേദിയായി കലോൽസവവേദി. പാട്ടും മിമിക്രിയും പ്രഛന്ന വേഷവും ഡാൻസും ഒപ്പനയും കോൽക്കളിയും നൃത്ത നൃത്തങ്ങളും നാടൻ പാട്ടുകളും മറ്റുള്ളവരെക്കാൾ തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു ഈ കലോൽസവം. ഫലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങൾ കൊന്നൊടുക്കപ്പെടുന്നതും നാട്ടിലെ തെരുവ് നായ ആക്രമണങ്ങളിൽ കുഞ്ഞുങ്ങൾക്കടക്കം സുരക്ഷയില്ലാത്തതുംയുവതലമുറ മദ്യത്തിനും മയക്ക് മരുന്നിനും അടിമയായി മാറി കൊണ്ടിരിക്കുന്നതും വേദികളിൽ നിറഞ്ഞ് നിന്നു . കലാഭവൻ രതീഷ് അവതരിപ്പിച്ച നാടൻ പാട്ട് ശ്രദ്ധേയമായി. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ തിരൂർ ബഡ്സ് സ്കൂളിലെ ഹന്ന ജൗഹറയെ മന്ത്രി അബ്ദുറഹ്മാൻ ഉപഹാരം നൽകി ആദരിച്ചു. കലോൽസവ നഗരിയിൽ കുടുംബശ്രീ ഡി.പി. എം മാർ, ബി.സി. മാർ , സി.ആർ. പി.മാർ , ബഡ്സ് ആർ. പി. മാർ, ബി.ആർ. സി. അദ്ധ്യാപകർ, എൻ. എസ്. എസ്. വളണ്ടിയർമാർ, ഡി.ഡി. യു.ജി.കെ. വളണ്ടിയർമാർ തുടങ്ങിയവരുടെ സേവന സന്നദ്ധത ഏറെ പ്രശംസിക്കപ്പെട്ടു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇